എസ് എസ് എഫ് സീതാംഗോളി സെക്ടര്‍ സാഹിത്യോത്സവ്, സ്വാഗതസംഘം രൂപീകരിച്ചു.

ഉറുമി: എസ് എസ് എഫ് സീതാംഗോളി സെക്ടര്‍ സാഹിത്യോത്സവ് പ്രഖ്യാപനവും സ്വാഗതസംഘരൂപീകരണവും ഉറുമി സുന്നി സെന്ററില്‍ സംഘടിപ്പിച്ചു. അബ്ദുള്ള സഖാഫി പാടലഡുക്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ലത്തീഫ് സഅദി ഉറുമി ഉദ്ഘാടനം ചെയ്തു. ജൂണ്‍ 28,29 തിയ്യതികളില്‍ ഉറുമിയില്‍ സെക്ടര്‍ സാഹിത്യോത്സവ് നടക്കും. ലത്തീഫ് സഅദി ഉറുമി(ചെയര്‍) ശിഹാബ് ഉറുമി (ജന.കണ്‍) ഹമീദ് എം (ട്രഷറര്‍) 101 അംഗ സമിതിയെ ഉള്‍പ്പെടുത്തി സ്വാഗതസംഘം രൂപീകരിച്ചു. ലത്തീഫ് സഅദി ഉറുമി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി.
സ്വാഗത സംഘം ഭാരവാഹികളും സെക്ടര്‍ ഭാരവാഹികളും ചേര്‍ന്ന് സാഹിത്യോത്സവ് പോസ്റ്റര്‍ പ്രകാശനം ചെയ്തു. സംഗമത്തിലേക്ക് വിവിധ ഘടകങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
What's Your Reaction?






