ഹോട്ടലുകളിൽ ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ ഗ്യാസ് ഏജൻസിക്ക് മുന്നിൽ നാളെ ഹോട്ടലുടമകളുടെ സമരം

Apr 1, 2026 - 14:29
ഹോട്ടലുകളിൽ ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ ഗ്യാസ് ഏജൻസിക്ക് മുന്നിൽ നാളെ ഹോട്ടലുടമകളുടെ സമരം

കാഞ്ഞങ്ങാട്: ഗ്യാസ് വിതരണം പുനഃസ്ഥാപിച്ചതായി അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ഹോട്ടൽ മേഖലയിൽ പാചകവാതക ക്ഷാമം രൂക്ഷമായി തുടരുന്നു. ആവശ്യത്തിന് സിലിണ്ടറുകൾ ലഭിക്കാത്തതിനെത്തുടർന്ന് നഗരത്തിലെ പല ഹോട്ടലുകളുടെയും പ്രവർത്തനം പ്രതിസന്ധിയിലായി. ദിവസങ്ങൾ പിന്നിട്ടിട്ടും ഹോട്ടലുകൾക്ക് ആവശ്യമായ ഗ്യാസ് ലഭ്യമാകാത്തത് വിപണിയിൽ ഭക്ഷണസാധനങ്ങളുടെ ലഭ്യതയെയും ഹോട്ടലുകളുടെ നിലനിൽപ്പിനെയും ബാധിക്കുന്നു. ഈ സാഹചര്യത്തിൽ കേരള ഹോട്ടൽ ആൻ്റ് റെസ്റ്റോറൻ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ പത്ത് മണിക്ക് കാഞ്ഞങ്ങാട് അതിഞ്ഞാലിലുള്ള ഭാരത് ഗ്യാസ് ഏജൻസിക്ക് മുന്നിൽ ധർണ്ണ നടത്തും. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഹോട്ടൽ വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ പാചകവാതകം അടിയന്തരമായി ലഭ്യമാക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0