ജാമിഅതുല് ഹിന്ദ് റിസര്ച്ച് കോഴ്സുകള്ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു
കോഴിക്കോട്: ജാമിഅതുല് ഹിന്ദ് അല് ഇസ്ലാമിയ്യയുടെ കീഴില് നടക്കുന്ന റിസര്ച്ച് കോഴ്സുകള്ക്ക് അന്താരാഷ്ട്ര തലത്തില് പ്രവര്ത്തിക്കുന്ന വ്യത്യസ്ത സ്ഥാപനങ്ങളുടെ അംഗീകാരം ലഭിച്ചു. സയന്സ്, സോഷ്യല് സയന്സ്, ഖുര്ആന് സയന്സ്, ഇന്റര്നാഷണല് പീസ് ആന്ഡ് ഇന്ഡിവിജ്യൂവല് ഫ്രീഡം തുടങ്ങിയ മേഖലകളില് പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങളുടെ അംഗീകാരമാണ് ലഭിച്ചത്. ജോര്ദാന് കേന്ദ്രമായി പ്രവര്ത്തിക്കുന്ന ജംഇയ്യ ലി ഇഅജാസില് ഖുര്ആന് വസ്സുന്ന, ഈജിപ്ത് കേന്ദ്രമായി പ്രവര്ത്തിക്കുന്ന അസോസിയേഷന് ഫോര് അഡ്വാന്സ്ഡ് സയന്സ് മിറാക്കിള്സ്, അക്കാദമിയ്യ ലിദ്ദിറാസാത്തി തസവ്വുഫ് വഇല്മുത്തുറാസ് എന്നീ സ്ഥപനങ്ങളോടാണ് അക്കാദമിക- ഗവേഷണ സഹകരണത്തിന് ധാരണയായിരിക്കുന്നത്. കൂടാതെ, വ്യത്യസ്ത യൂണിവേഴ്സിറ്റികളുമായും ഗവേഷണ സഹകരണത്തിന് ധാരണാപത്രത്തില് ഒപ്പുവെച്ചിട്ടുണ്ട്. ഇതു പ്രകാരം അംഗീകൃത മുതുവൽ ബിരുദമെടുത്ത വിദ്യാർത്ഥികൾക്ക് ജാമിഅത്തുൽ ഹിന്ദിൽ ഗവേഷണം നടത്താൻ സാധിക്കും. അന്താരാഷ്ട്ര തലത്തിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുക, ജേർണലുകളിൽ പേപ്പർ എഴുതുക, മറ്റു യൂണിവേഴ്സിറ്റികളുമായി കൂടിച്ചേർന്ന് ജോയിന്റ് റിസർച്ച് പദ്ധതികൾക്ക് നേതൃത്വം നൽകുക തുടങ്ങിയ ധാരാളം കാര്യങ്ങൾ പ്രസ്തുത വിദ്യാർത്ഥികൾക്ക് സാധ്യമാണ്. ഗവേഷണ തൽപ്പരരായ വിദ്യാർത്ഥികൾക്ക് 5000 രൂപ പ്രതിമാസം ഫെല്ലോഷിപ്പും ലഭിക്കും. ഹാദി ബിരുദം സ്വീകരിച്ചവർക്കും റിസർച്ച് കോഴ്സിൽ ചേർന്നവർക്കും അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളിൽ നിന്നും പി എച്ച് ഡി (ദക്തൂറ) ചെയ്യാനുള്ള അവസരവും ഇതുപ്രകാരം ലഭിക്കും. കൂടാതെ ഗവേഷണത്തിനും പഠനത്തിനും പ്രത്യേകം പരിശീലനവും ഉണ്ടാകും. ഗവേഷണ കോഴ്സുകൾക്ക് സമസ്തയുടെ തലമുതിർന്ന പണ്ഡിതരും അക്കാദമിക് വിചക്ഷണരുമാണ് നേതൃത്വം നൽകുന്നത്. തൽപ്പരരായ ബിരുദധാരികൾക്ക് അടുത്ത മാസം നാലു വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് 9562883234 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0