തിരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ ജാഗ്രത പാലിക്കണം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ

Mar 31, 2026 - 14:32
Mar 31, 2026 - 14:32
തിരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ ജാഗ്രത പാലിക്കണം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ

കോഴിക്കോട്: തിരഞ്ഞെടുപ്പ് സമയത്തും മുസ്ലിംകൾ ഇസ്‌ലാമിക നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ വ്യക്തമാക്കി. ധർമ്മത്തിന് വിരുദ്ധമായ നിലപാടുകൾ മുസ്ലിം നേതാക്കളിൽ നിന്നും സ്ഥാനാർത്ഥികളിൽ നിന്നും പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിൽ നിന്നും ഉണ്ടാകാതെ സൂക്ഷിക്കണം. വിശ്വാസികൾ ഈ കാര്യത്തിൽ ജാഗ്രത കാണിക്കണമെന്നും മുശാവറ ഓർമ്മിപ്പിച്ചു. രാഷ്ട്രീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാവരും തയ്യാറാകണം. സ്ഥാനാർത്ഥികളും പാർട്ടികളും നാടിന്റെ അടിസ്ഥാന മൂല്യങ്ങളും ജനക്ഷേമവും മുൻനിർത്തിയായിരിക്കണം പ്രവർത്തിക്കേണ്ടത്. അനാവശ്യമായ വിവാദങ്ങളും ദുഷ്പ്രചാരണങ്ങളും പൂർണ്ണമായും ഒഴിവാക്കണം. നുണ പ്രചാരണങ്ങളും വ്യക്തിഹത്യയും വോട്ടർമാർക്ക് നൽകുന്ന തെറ്റായ സന്ദേശം ജനാധിപത്യത്തിന്റെ മൂല്യബോധം തകർപ്പെടുത്തും. പരസ്പരം കൂടുതൽ സൗഹൃദമുണ്ടാകണം. ജനാധിപത്യത്തിൽ ആരോഗ്യകരമായ സംവാദങ്ങളാണ് നടക്കേണ്ടതെന്നും സമസ്ത കേന്ദ്ര മുശാവറ കൂട്ടിച്ചേർത്തു.

കോഴിക്കോട് കാലിക്കറ്റ് ടവറിൽ ചേർന്ന മുശാവറ യോഗം വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി കടലുണ്ടി തങ്ങൾ, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ കൊമ്പം, കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ, പന്തല്ലൂർ അബ്ദുറഹ്മാൻ ഫൈസി, പി എസ് കെ മദനി മാവൂർ, പി വി മൊയ്തീൻകുട്ടി മുസ്ലിയാർ താമരശ്ശേരി, പി പി എ ഹക്കീം സഅദി വടശ്ശേരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പൈങ്ങോട്ടൂർ അബ്ദുൽ മജീദ് സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ഹംസത്ത് മൊയ്തീൻകുട്ടി മാവൂർ, അബ്ദു റഹീം സഖാഫി തൈത്ത, സി മുഹമ്മദ് ഫൈസി, അലവി സഖാഫി കൊളത്തൂർ, അബ്ദുൽ അസീസ് സഖാഫി വെള്ളമുണ്ട, ഇസ്ഹാഖ് സഖാഫി കൊല്ലം, എം വി അബ്ദുറഹ്മാൻ മുസ്ലിയാർ പരിയാരം, മാഹിൻ മുസ്ലിയാർ കാസർകോട്, ഡോ. മുഹമ്മദ് കുഞ്ഞിക്കൂർ പള്ളിപ്പറ്റ, സൈനുൽ ആബിദീൻ എളമരം, അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0