അമാനത്തുൽ ഇസ്ലാം 40-ാം വാർഷികം: സ്വാഗതസംഘം നിലവിൽ വന്നു
അംഗഡിമൊഗർ: അംഗഡിമൊഗർ ഓടുവാർ അമാനത്തുൽ ഇസ്‌ലാമിൻ്റെ 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഒടുവാർ ബദർ ജുമാ മസ്ജിദ് അങ്കണത്തിൽ വെച്ച് മെയ് 9 മുതൽ 13 വരെ നീണ്ടു നിൽക്കുന്ന വാർഷിക പരിപാടിയിൽ മത-സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. ഹിജ്റ എക്സിബിഷൻ, മതപ്രഭാഷണം, കഥാപ്രസംഗം, സ്വലാത്ത് വാർഷികം, പ്രവാസി മീറ്റ്, മയ്യത്ത് പരിപാലന ക്ലാസ്, കൗൺസിലിംഗ് ക്ലാസ്, സാംസ്കാരിക സമ്മേളനം തുടങ്ങി നിരവധി പരിപാടികൾ നടക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൾ, ഡോ. ഫാറൂഖ് നഈമി കൊല്ലം, നൗഷാദ് ബാഖവി, സുബൈർ മാസ്റ്റർ തോട്ടിക്കൽ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ ദിനങ്ങളിൽ പരിപാടിയിൽ പങ്കെടുക്കും.
സ്വാഗതസംഘം ഭാരവാഹികളായി അഡ്വൈസറി ബോർഡ് ചെയർമാൻമാർ: റാഷിദ് ഹിമമി സഖാഫി, അബ്ദുള്ള കോടി, അബ്ദുള്ള എം.കെ, ഖാലിദ് ഹാജി മൊർട്ടണടുക്ക, ലതീഫ് ഹാജി, ഹുസൈൻ മുബാറക്, അലി എം.കെ. ചെയർമാൻ: റഫീഖ് റോളെക്സ്. ജനറൽ കൺവീനർ: ഹാരിസ് സി.എച്ച്. ഫിനാൻസ്: അബ്ദുൽ ഖാദർ ഹാജി ഒടുവാർ. വൈസ് ചെയർമാൻമാർ: ഖാലിദ് കോടി, ബഷീർ മുബാറക്, മുനീർ കാനടുക്കം. ജോയിൻ്റ് കൺവീനർമാർ: ബഷീർ ഒടുവാർ, അബ്ദുൽ റഹ്മാൻ ഒടുവാർ, റഫീഖ് മൊർട്ടണടുക്കം.
വളണ്ടിയർ വിംഗ്: അബ്ദുൽ റഹ്മാൻ സി.എച്ച് (ചെയർമാൻ), അറബി മുബാറക്, ഹുസൈൻ മൊർട്ടണടുക്കം (കൺവീനർമാർ). അനസ്, ഫാറൂഖ് സി.എച്ച് തുടങ്ങി 13 അംഗ സമിതിയെ വളണ്ടിയർമാരായി തിരഞ്ഞെടുത്തു.
പ്രചരണ സമിതി: സുബൈർ കോടി (ചെയർമാൻ), ഫാറൂഖ് മുബാറക് (കൺവീനർ). ഫാറൂഖ് തട്ട്, അസ്ബിത്ത് പെരിയടുക്കം, അസീസ് കാനടുക്കം തുടങ്ങി ഏഴംഗ സമിതി പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. നാൽപ്പതാം വാർഷികം വൻ വിജയമാക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടക സമിതി അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0