ബന്തിയോട് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിന് പിന്നിൽ ബൈക്കിടിച്ച് യുവ പണ്ഡിതൻ മരിച്ചു

Mar 31, 2026 - 11:22
ബന്തിയോട് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിന് പിന്നിൽ ബൈക്കിടിച്ച് യുവ പണ്ഡിതൻ മരിച്ചു

ബന്തിയോട്: തകരാറു കാരണം ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിന് പിന്നിൽ ബൈക്കിടിച്ച് യുവ പണ്ഡിതന് ദാരുണാന്ത്യം. തലപ്പാടി കെ സി റോഡ് സ്വദേശി മുഹ്‌യുദ്ദീൻ സിനാൻ ഫാളിലി (28) ആണ് മരിച്ചത്. ഉപ്പള ഭാഗത്ത് നിന്ന് കുമ്പള ഭാഗത്തേക്ക് വരുന്നതിനിടെ ഇന്ന് രാവിലെ ബന്തിയോട് ദേശീയപാതയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മുഹ്‌യുദ്ദീൻ സിനാനെ ഉടൻ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 1
Sad Sad 4
Wow Wow 0