നിയമസഭാ തിരഞ്ഞെടുപ്പ്; കന്നി വോട്ടര്‍മാരായി 4,66,408 പേർ
കോഴിക്കോട്: ആസന്നമായിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 4.66 ലക്ഷത്തിലധികം വരുന്ന കന്നിവോട്ടര്‍മാരാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ പ്രസിദ്ധീകരിച്ച സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്ന 4,66,408 കന്നി വോട്ടര്‍മാര്‍ ഓരോ സ്ഥാനാര്‍ഥിയുടേയും വിധ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും ഡിജിറ്റല്‍ സ്ട്രാറ്റജികളും പ്രധാനമായും ലക്ഷ്യം വെക്കുന്നത് ഈ യുവ വോട്ടര്‍മാരെയാണ്. ഇവരുടെ നിലപാടുകൾ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തെ വൻ രീതിയില്‍ സ്വാധീനിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0