വികസന കാര്യങ്ങളിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കേരള വികസനത്തിൽ സംവാദത്തിനു വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംവാദത്തിന് തയ്യാറാണെന്നും എൽ ഡി എഫ് ഭരണ നേട്ടങ്ങളുടെ റിപ്പോർട്ട് കാർഡ് പങ്കുവെച്ച് സംവാദമാകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസന കാര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏത് വേദിയും തുറന്ന സംവാദത്തിന് താന്‍ തയാറാണെന്നും വി ഡി സതീശന്‍ ഇന്നലെ വെല്ലുവിളിച്ചിരുന്നു. സർക്കാരിന്റെ എ പ്ലസ് നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ട് ഇതിൽ സംവാദമാകാമോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയർത്തിയത്. ഈ വെല്ലുവിളി പ്രതിപക്ഷ നേതാവ് സ്വീകരിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിർമ്മിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലം കൊണ്ട് എൽ ഡി എഫ് സർക്കാർ പണിതിട്ടില്ലെന്നായിരുന്നു വി ഡി സതീശൻ പറഞ്ഞത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0