പള്ളപ്പാടി സിറാജുൽ ഇസ്‌ലാം മദ്‌റസ 'ഫത്ഹേ മുബാറക്' വർണ്ണാഭമായി

Mar 29, 2026 - 14:02
പള്ളപ്പാടി സിറാജുൽ ഇസ്‌ലാം മദ്‌റസ 'ഫത്ഹേ മുബാറക്' വർണ്ണാഭമായി

പള്ളപ്പാടി: സിറാജുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്റസയിൽ ഫത്ഹേ മുബാറക് മദ്റസാ വിദ്യാരംഭം വർണ്ണാഭമായി. പരിപാടിക്ക് മുന്നോടിയായി മമ്മിഞ്ഞി ഉസ്താദ് മഖാം സിയാറത്തിന് ഖത്വീബ് ഹനീഫ് സഅദി നേതൃത്വം നൽകി. ഉമർ സഖാഫി മയ്യളം പ്രാർത്ഥന നടത്തി. മുഹ്‌യിദ്ധീൻ ജമാഅത്ത് പ്രസിഡൻ്റ് അബ്ദുൽ ഖാദർ മദക്കം അധ്യക്ഷതയിൽ മുഹമ്മദ് ഹനീഫ് സഅദി കാമിൽ സഖാഫി അൽ അസ്ഹരി ഉദ്ഘാടനം ചെയ്തു. സ്വദർ മുഅല്ലിം അബ്ദുറഷീദ് സഅദി ഊജംപാടി, അർഷിദ് ഹിമമി സഖാഫി അൽഹാദി ഏണിയാടി, അബൂബക്കർ സഅദി കുമ്പക്കോട് എന്നിവർ പ്രസംഗിച്ചു. നവാഗതരായ വിദ്യാർത്ഥികളെ പ്രത്യേക ഉപഹാരം നൽകി സ്വീകരിച്ചു. ഹാഫിള് അബ്ദുൽ മജീദ് സഖാഫി, ഹസൈനാർ ഹാജി ബദ്രിയ, ഇസ്മാഈൽ പൊടിക്കളം, മൂസാൻ നേജിക്കാർ, ജി ജി സി പ്രതിനിധികളായ അബ്ദുൽ ജലീൽ, മുഹമ്മദ് റഫീഖ് മുക്ക്ടംഗോളി എന്നിവർ പങ്കെടുത്തു. ജമാഅത്ത് സെക്രട്ടറി ഹസൈനാർ നൂഞ്ചം സ്വാഗതവും അബ്ദുൽ ഹമീദ് ഫാളിലി മയ്യളം നന്ദിയും പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1