നിയമസഭാ തെരെഞ്ഞെടുപ്പ്; പോളിംഗ് ബൂത്തിൽ മൊബൈൽ ഫോണിന് നിയന്ത്രണം

Mar 29, 2026 - 13:13
നിയമസഭാ തെരെഞ്ഞെടുപ്പ്; പോളിംഗ് ബൂത്തിൽ മൊബൈൽ ഫോണിന് നിയന്ത്രണം

കാസർകോട്: പോളിംഗ് ബൂത്തിൽ മൊബൈൽ ഫോണിന്റെ ഉപയോഗത്തിന് കടുത്ത നിയന്ത്രണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ നിർദ്ദേശപ്രകാരം ബൂത്തിനകത്തും നൂറുമീറ്റർ ചുറ്റളവിലും മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള അനുമതി പ്രിസൈഡിംഗ് ഓഫീസർ, മൈക്രോ ഒബ്സർവർ എന്നിവർക്ക് മാത്രമായിരിക്കും. രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാർക്ക് പുതിയ നിർദ്ദേശം തിരിച്ചടിയായേക്കും. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിയിൽ പ്രവേശിക്കണമെങ്കിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണം. പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോൾ വോട്ടർ തന്റെ കൈവശമുള്ള മൊബൈൽ ഫോൺ വോളന്റിയർമാർക്ക് കൈമാറി ടോക്കൺ വാങ്ങണം. പോളിംഗ് ബൂത്തിന് പുറത്ത് മൊബൈൽ ഫോൺ ഡിപ്പോസിറ്റ് ഫെസിലിറ്റി സൗകര്യം ഒരുക്കണമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഫോൺ സൂക്ഷിക്കാൻ കഴിയുന്ന തരത്തിൽ പ്രത്യേകം പോക്കറ്റുകളുള്ള കൈത്തറി തുണി നിർമ്മിതമായ ബാഗ് തയ്യാറാക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0