ജില്ലയ്ക്ക് അഭിമാനം; രാജ്യത്തെ പ്രശസ്‌ത മാധ്യമ പുരസ്‌കാരത്തിന് അർഹനായി സാബിത്ത് മുഗു 

Mar 28, 2026 - 16:07
Mar 28, 2026 - 16:08
ജില്ലയ്ക്ക് അഭിമാനം; രാജ്യത്തെ പ്രശസ്‌ത മാധ്യമ പുരസ്‌കാരത്തിന് അർഹനായി സാബിത്ത് മുഗു 

ന്യൂ ഡൽഹി: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മാധ്യമ പുരസ്കാരങ്ങളിലൊന്നായ രാംനാഥ് ഗോയങ്ക എക്‌സലൻസ് ഇൻ ജേണലിസം അവാർഡിന് കാസറഗോഡ് പുത്തിഗെ മുഗു സ്വദേശിയും മാധ്യമ പ്രവർത്തകനുമായ മുഹമ്മദ് സാബിത്ത് യു.എം അർഹനായി. വയനാട്ടിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് മാതൃഭൂമിയിൽ വന്ന റിപ്പോർട്ടുകൾക്കായിരുന്നു അംഗീകാരം. സത്യസന്ധവും നിർഭയവുമായ പത്രപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ സ്ഥാപകനായ രാംനാഥ് ഗോയങ്കയുടെ സ്മരണാർത്ഥം 2006 മുതലാണ് ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് അവാർഡ് നൽകി വരുന്നത്. മുഹമ്മദ് സാബിത്ത് യു.എം മാതൃഭൂമി ഡോട്ട് കോം കണ്ടന്റ് റൈറ്ററാണ്. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഫ്രാൻസിസ് പുരസ്‌കാരം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0