കോട്ടക്കുന്ന് മർകസുൽ മൈമനിൽ ഫത്‌ഹേ മുബാറക് പ്രൗഢമായി
മൊഗ്രാൽ പുത്തൂർ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള കോട്ടക്കുന്ന് മർകസുൽ മൈമൻ അൽ മദ്റസത്തുസ്സുന്നിയ്യ ഫത്‌ഹേ മുബാറക് പ്രവേശനോത്സവം പ്രൗഢമായി. അക്ഷര ലോകത്തേക്ക് ആദ്യ ചുവട് എന്ന ശീർഷകത്തിൽ നടന്ന പ്രൗഢ ചടങ്ങിൽ സയ്യിദ് സീതിക്കോയ തങ്ങൾ മൊഗ്രാൽ പുത്തൂർ ഉദ്ഘാടനം ചെയ്തു. മർകസുൽ മൈമൻ സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ സലാം സഅദി അധ്യക്ഷത വഹിച്ചു. കരീം മുസ്‌ലിയാർ, നൗഷാദ് മൈമനി, അഹ്മദ് ജവാദ് റസ്‌വി, സുലൈമൻ കുഞ്ചാർ, ആദിൽ സഖാഫി, ഷറഫ് റെഡ് ടാഗ്, ജമാൽ കെ കെ, മജീദ് കെ കെ, ഔഫ് ഉമർ ഹാജി, സഹീർ തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0