കളത്തൂർ മദീന മഖ്ദൂം മദ്റസ പ്രവേശനോത്സവത്തിന് പ്രൗഢ തുടക്കം
കളത്തൂർ: മദീന മഖ്ദൂം അൽ മദ്രസത്തുൽ ബദ്‌രിയ്യ പുതിയ അധ്യയന വർഷത്തെ മദ്റസ പ്രവേശനോത്സവത്തിന് തുടക്കമായി. അറിവനുഭവങ്ങളുടെയും സ്നേഹ സമ്പന്നതയുടെയും വെളിച്ചം വിതറി പുതിയ അധ്യയന വർഷത്തിൽ നിരവധി വിദ്യാർത്ഥികൾ ആദ്യാക്ഷരം കുറിച്ചു. അറിവ് വെളിച്ചമാണെന്നും വെളിച്ചം നന്മയിലേക്കും നന്മ സ്വർഗത്തിലേക്കുമുള്ള വഴിയാണെന്നും സേവന സന്നദ്ധതയുടെയും പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും ഇടമാണ് അറിവിന്റെ ഇടമെന്നും പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികൾ പ്രതിജ്ഞ പുതുക്കി.
ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി മൂസ സഖാഫി കളത്തൂർ ഉദ്‌ഘാടനം ചെയ്‌തു. സദർ മുഅല്ലിം കെ.എം കളത്തൂർ അധ്യക്ഷത വഹിച്ചു. സിറാജുദ്ദീൻ അഹ്‌സനി, ഉമൈർ ഹിമമി സഖാഫി, ശരീഫ് നഈമി മദീന മഖ്ദൂം, അഹ്മദ് സഖാഫി പ്രസംഗിച്ചു. അബ്ദുൽ ഖാദർ പാമ്പാട്ടി, അബ്ദുല്ല, അബ്ദുൽ റസാഖ് സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0