അക്ഷരലോകത്തേക്ക് ആദ്യ ചുവട്; ഫത്ഹേ മുബാറക് പ്രൗഢമായി
ഉളുവാർ: വിദ്യയുടെ പൂന്തോപ്പിൽ അക്ഷര മധുരം നുകരാൻ എത്തിയ കുസുമങ്ങൾക്ക് വിരുന്നൊരുക്കി കുമ്പള റെയ്ഞ്ച് ഫത്ഹേ മുബാറക് കൊടുവ സിറാജുൽ ഹുദാ മദ്റസയിൽ പ്രൗഢമായി. എസ് എസ് എഫ് കേരള പ്രസിഡൻ്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്മാർട്ട് സ്കോളർഷിപ്പ് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. സദർ മുഅല്ലിം ശാഹുൽ ഹമീദ് സഅദി, അഷറഫ് സഖാഫി ഉളുവാർ, യൂസഫ് മുസ്ലിയാർ സംസാരിച്ചു. ഫാറൂഖ് കോടുവ, കാദർ കുടുവ, മുനീർ കൊടുവ, ഇബ്രാഹിം കടവ്, അന്താഞ്ഞി കൊടുവ, ലത്തീഫ് ഉളുവാർ, സിദ്ദീഖ് കൊടുവ, ഹമീദ് ഷറഫി സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0