ഗോവയിലുണ്ടായ വാഹനാപകടത്തിൽ നീർച്ചാൽ സ്വദേശിയായ എം.ബി.എ വിദ്യാർത്ഥി മരിച്ചു

Mar 27, 2026 - 13:45
ഗോവയിലുണ്ടായ വാഹനാപകടത്തിൽ നീർച്ചാൽ സ്വദേശിയായ എം.ബി.എ വിദ്യാർത്ഥി മരിച്ചു

ബദിയടുക്ക: ഗോവയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബദിയടുക്ക നീർച്ചാൽ സ്വദേശിയായ എം.ബി.എ വിദ്യാർത്ഥി മരിച്ചു. ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ എം.ബി.എ വിദ്യാർത്ഥിയും നീർച്ചാൽ മല്ലടുക്ക സ്വദേശിയുമായ പ്രജ്വൽ കർമർക്കർ (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ഗോവ മപ്സയിൽ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. ഗുരുതരമായി പരിക്കേറ്റ പ്രജ്വലിനെ ഗോവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുവീട്ടിൽ സംസ്കരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0