പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി കൂട്ടുകാരെ കൂട്ടി കാറോടിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മാതാവിനെതിരെ കേസ്
കാസർകോട്: കൂട്ടുകാരെ കൂടെ കൂട്ടി 172 കിലോമീറ്റർ വേഗതയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി കാർ ഓടിക്കുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. കുട്ടിയുടെ മാതാവ് കുഞ്ചത്തൂർ സ്വദേശിനിക്കെതിരെയാണ് മഞ്ചേശ്വരം എസ്ഐ സ്വമേധയാ കേസെടുത്തത്. മാർച്ച് 20ന് രാവിലെ 8.30 മണിക്ക് കന്യതീർത്ഥയിലാണ് കേസിനാസ്പദമായ സംഭവം. ബീച്ച് റോഡിലും ദിവസങ്ങൾക്ക് മുമ്പ് മഞ്ചേശ്വരം ഹൈവേയിലും കാർ ഓടിച്ചതായും ഇത് സംബന്ധിച്ച് നേരത്തെ മാതാവിനോട് പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നുവെങ്കിലും 25-ാം തിയതി കുട്ടി വീണ്ടും കാർ ഓടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0