ആലൂർ യുഎഇ നുസ്രത്തുൽ ഇസ്ലാം സംഘത്തിന് നവ സാരഥികൾ 

Mar 26, 2026 - 12:43
ആലൂർ യുഎഇ നുസ്രത്തുൽ ഇസ്ലാം സംഘത്തിന് നവ സാരഥികൾ 

അജ്മാൻ: ആലൂർ പ്രവാസി കൂട്ടായ്മയായ നുസ്രത്തുൽ ഇസ്ലാം സംഘം വാർഷിക ജനറൽബോഡി യോഗം പ്രൗഢമായി. യോഗത്തിൽ പ്രസിഡൻറ് സൈഫുദ്ദീൻ എം കെ അധ്യക്ഷത വഹിച്ചു. ടി കെ മൊയ്തീൻ, കബീർ എ എം തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ ഒരു വർഷത്തെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. വിവാഹ ധനസഹായം, പള്ളി പുരോഗമന സഹായം തുടങ്ങിയ വിഷയങ്ങളിൽ അവലോകനം നടന്നു. പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡൻറ് അഷറഫ് കോളോട്ട്, ജനറൽ സെക്രട്ടറി ജാബിർ ടി എ, ട്രഷറർ ഇർഷാദ് ടി കെ, വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ എം കെ, ജോയിൻ സെക്രട്ടറി ലത്തീഫ് തലപ്പാടി എന്നിവരെ തെരെഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0