33 -ാമത് എഡിഷൻ എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല സാഹിത്യോത്സവ് ജൂലൈ 8 മുതൽ 12 വരെ പെരിന്തൽമണ്ണയിൽ
പെരിന്തൽമണ്ണ: എസ് എസ് എഫ് 33 മത് എഡിഷൻ മലപ്പുറം ഈസ്റ്റ് ജില്ല സാഹിത്യോത്സവ് പ്രഖ്യാപനവും സ്വാഗത സംഘം രൂപീകരണവും പ്രൗഢമായി. പെരിന്തൽമണ്ണ സി ടി പ്ലാസയിൽ വച്ച് നടന്ന പ്രഖ്യാപന സംഗമം കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്യ്തു. എസ് എസ് എഫ് നാഷണൽ പ്രവർത്തക സമിതി അംഗം സി എൻ ജഅ്ഫർ സ്വാദിഖ് വിഷയാവിതരണം നടത്തി. എസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡൻ്റ് മുശ്താഖലി സഖാഫിയുടെ അധ്യക്ഷതയിൽ മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല ഉപാധ്യക്ഷൻ കെ കെ എസ് തങ്ങൾ മാനത്തുമംഗലം സാഹിത്യോത്സവ് തീയതി പ്രഖ്യാപിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങൾ ചെയർമാനും സയ്യിദ് മുർതള ശിഹാബ് തങ്ങൾ ജനറൽ കൺവീനറും അബൂബക്കർ മുസ്ലിയാർ കളത്തിൽകുണ്ട് ഫിനാൻസ് കൺവീനറുമായി 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു. 33 ഇന പദ്ധതികളടങ്ങുന്ന കർമ്മ പുസ്തകം പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ഫസൽ മുഹമ്മദ് പ്രകാശനം ചെയ്തു. എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ശുഹൈബ് ആനക്കയം സ്വാഗതവും ഫൈസൽ സഖാഫി നന്ദിയും പറഞ്ഞു. 2026 ജൂലൈ 8 മുതൽ 12 കൂടിയ ദിവസങ്ങളിലാണ് സാഹിത്യോത്സവ് നടക്കുക. ഏറെ കാലത്തിന് ശേഷം പ്രസ്ഥാനം പിറവിയെടുത്ത മണ്ണിലേക്ക് ജില്ല സാഹിത്യോത്സവ് വിരുന്നെത്തുന്ന ആവേശത്തിലാണ് പ്രവർത്തകർ.
ടി ടി മഹമൂദ് ഫൈസി പറമ്പൂർ, അബ്ദുറഷീദ് സഖാഫി ഏലംകുളം, മാനു സഖാഫി പുത്തനങ്ങാടി, സയ്യിദ് മുർതള ശിഹാബ് തിരൂർക്കാട്, മുഈനുദ്ധീൻ സഖാഫി വെട്ടത്തൂർ, അബ്ദുറസാഖ് സഖാഫി പുത്തൂർ, ഖാസിം മന്നാനി ആലിപ്പറമ്പ്, അബൂബക്കർ മുസ്ലിയാർ കളത്തിൽകുണ്ട്, മുഹമ്മദലി ബുഖാരി താഴെക്കോട്, ശിഹാബ് സൈനി പാറൽ തുടങ്ങിയവർ സംബന്ധിച്ചു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0