തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കത്തില്‍ ബി ജെ പി സീല്‍; മെയില്‍ അയച്ച ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

Mar 24, 2026 - 12:07
Mar 24, 2026 - 12:09
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കത്തില്‍ ബി ജെ പി സീല്‍; മെയില്‍ അയച്ച ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് ഔദ്യോഗികമായി അയച്ച കത്തില്‍ ബി ജെ പി സീല്‍ പതിച്ചതില്‍ നടപടിയുമായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. 2019 മാർച്ച് 19-ാം തീയതി കമ്മീഷൻ പുറപ്പെടുവിച്ച കത്തിനൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ബി ജെ പി കേരള ഘടകത്തിന്റെ സീൽ പതിപ്പിച്ചിരിക്കുന്നത്. ഈ രീതിയില്‍ മെയില്‍ അയച്ച അസിസ്റ്റന്റ് സെക്ഷന്‍ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കർ അറിയിച്ചു. 2019ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ചു കൊണ്ടുള്ളതാണ് കത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിൽ നിന്നാണ് വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചത്. സംഭവത്തിന്റെ സ്ക്രീൻഷോട്ടുകൾ സഹിതം സി പി എം തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷനും ബി ജെ പിയും ഒരേ കേന്ദ്രത്തിൽ നിന്നാണോ പ്രവർത്തിക്കുന്നതെന്ന പ്രതിഷേധവും ഉയർന്നിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0