ഷാർജ മുഹിമ്മാത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ചു; ശിഹാബ് തങ്ങൾ, അലി ഹിമമി, ഉമർ മാഹിൻ സാരഥികൾ

Mar 23, 2026 - 15:13
Mar 23, 2026 - 15:25
ഷാർജ മുഹിമ്മാത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ചു; ശിഹാബ് തങ്ങൾ, അലി ഹിമമി, ഉമർ മാഹിൻ സാരഥികൾ

ഷാർജ: കാസറഗോഡ് പുത്തിഗെ മുഹിമ്മാത്തുൽ മുസ്ലിമീൻ എജുക്കേഷൻ സെന്റർ ഷാർജ കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഷാർജ റോള മുഹിമ്മാത്ത് സെന്ററിൽ ചേർന്ന വാർഷിക പ്രവർത്തക കൺവെൻഷനിൽ പ്രസിഡണ്ട് മുനീർ ഹാജി മാസ്കോ അധ്യക്ഷത വഹിച്ചു. ആർഎസ് സി യു എ ഇ 'നാഷണൽ കലാലയം സെക്രട്ടറി അഡ്വക്കറ്റ് ഷൗക്കത്തലി സഖാഫി ഉദ്ഘാടനം ചെയ്തു. അബുബക്കർ മുസ്‌ലിയാർ ഷിറിയ പ്രാർത്ഥന നടത്തി. കേന്ദ്ര കമ്മറ്റി സെക്രട്ടറി മൂസ സഖാഫി കളത്തൂർ വിഷയാവതരണം നടത്തി, പുനസംഘടന നടപടികൾക്ക് നേതൃത്വം നൽകി. ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ മെമ്പർ അനീസ് നീർവേരി, ഐ സി എഫ് സെക്രട്ടറി ഉനൈസ് സഖാഫി എന്നിവർ ആശംസ പ്രസംഗം നടത്തി.

പുതിയ കമ്മിറ്റി ഭാരവാഹികളായി കൺട്രോൾ ബോർഡ്: മുനീർ ഹാജി മാസ്കോ (ചെയർമാൻ), ഹമീദ് ഹാജി മുട്ടത്തൊടി (കൺവീനർ), അബ്ദുള്ള ഹാജി ഉളുവർ (കോഡിനേറ്റർ), സയ്യിദ് മുഹമ്മദ് ശിഹാബ് അൽ ജിഫ്രി (പ്രസിഡണ്ട്), അലി ഹിമമി സഖാഫി ബെള്ളിപ്പാടി (ജനറൽ സെക്രട്ടറി), ഉമ്മർ മാഹിൻ കുഞ്ഞി മുഗു (ട്രഷറർ), ഇബ്രാഹിം എസ്റ്റിം കണ്ണാടിപ്പാറ, ബഷീർ കുമ്പോൽ, കബീർ മുട്ടത്തൊടി, ഇബ്രാഹിം നുഅ്മാൻ കൊല്ലമ്പാടി (വൈസ് പ്രസിഡന്റ്) അഷ്‌റഫ് ഹാറൂനി പൈവളിക, ഉമ്മർ ദർബാർക്കട്ട, സാബിത്ത് കോട്ടക്കുന്ന്, മജീദ് ഹിമമി ഉളുവർ (ജോയിൻ സെക്രട്ടറി), അബൂബക്കർ സാദിഖ് ഏണിയാടി, ഇംതിയാസ് ചേർക്കള, ഹംസത്തുൽ കർറാർ ള്ളുവാർ (ക്യാബിനറ്റ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. നുഅ്മാൻ കൊല്ലമ്പാടി സ്വാഗതവും അലി ഹിമമി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0