സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്; 7000ത്തിലേറെ രൂപ കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് രണ്ട് തവണകളായി ഏഴായിരത്തിലേറെ രൂപ കുറഞ്ഞതോടെ സ്വര്‍ണവില പവന് ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. 102680 രൂപയിൽ നിന്നും രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 4360 രൂപയും ഉച്ചയ്ക്ക് ശേഷം 3200 രൂപയും കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 99,480 രൂപയായി. ഇന്ന് മാത്രം സ്വര്‍ണത്തിന് ഇടിഞ്ഞത് 7560 രൂപയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവിലായിരിക്കെ ഈ മാസം ഇതുവരെ പവന് 31800 രൂപയാണ് കുറഞ്ഞത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0