മംഗലാപുരം തുറമുഖത്ത് എല്‍ പി ജിയുമായി കപ്പലെത്തി; പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന് കേന്ദ്രസർക്കാർ

Mar 23, 2026 - 14:26
മംഗലാപുരം തുറമുഖത്ത് എല്‍ പി ജിയുമായി കപ്പലെത്തി; പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: അമേരിക്കയിലെ ടെക്‌സസിൽ നിന്ന് എല്‍ പി ജിയുമായി ഇന്നലെ മംഗലാപുരം തുറമുഖത്തെത്തിയതോടെ നിലവിലെ പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന് കേന്ദ്രസർക്കാർ. എൽ പി ജി പ്രതിസന്ധിയിൽ അടിയന്തര നടപടികളുമായി ഹ്രസ്വകാല ദീർഘകാല പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഹോർമുസ് കടലിടുക്കിലുള്ള ഇന്ത്യയുടെ കൂടുതൽ കപ്പലുകൾ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അമേരിക്കയിൽ നിന്ന് ഇന്നലെ മംഗലാപുരം തുറമുഖത്ത് എൽ പി ജി എത്തുന്നതിനു മുൻപായി റഷ്യൻ എണ്ണയുമായി 'അക്വാ ടൈറ്റൻ' എന്ന കപ്പലും മംഗലാപുരത്ത് എത്തിയിട്ടുണ്ട്. കപ്പലിന്റെ വലിപ്പക്കൂടുതൽ കാരണം ഇത് തുറമുഖത്ത് അടുപ്പിക്കാനാവാത്തതിനാൽ പൈപ്പ് ലൈനിലൂടെ എണ്ണ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡ് എത്തിക്കും. ഉപഭോക്ത്യ, വ്യവസായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ആഗോള സംഭവവികാസങ്ങൾ തുടർച്ചയായി നിരീക്ഷിച്ച് വരികയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0