കോഴിക്കോട്- ബാംഗ്ലൂർ ബസ് അപകടത്തില്‍ നാലുപേര്‍ മരിച്ചു 

Mar 23, 2026 - 12:32
കോഴിക്കോട്- ബാംഗ്ലൂർ ബസ് അപകടത്തില്‍ നാലുപേര്‍ മരിച്ചു 

മൈസൂരു: കോഴിക്കോട്ടു നിന്നു ബെംഗളൂരുവിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ട് നാലുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൈസൂരുവിൽ വെച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരായ കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിര്‍ (27) എന്നിവരാണ് മരിച്ചത്. ബെംഗളൂരു -മൈസൂരു എക്‌സ്പ്രസ് ഹൈവേയിൽ പി കെ ട്രാവല്‍സ് എന്ന സ്വകാര്യ സ്ലീപ്പര്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പോലീസ് പറയുന്നത്. മരിച്ചവരുടെ മൃതദേഹം ചന്നപട്ടണയിലെ ആശുപത്രിയിലേക്ക് മാറ്റി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0