കാസർകോട് ബിഎൽഒ യുടെ മരണം; വ്യക്തിപരമായ പ്രശ്നങ്ങളെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തി

Mar 21, 2026 - 16:57
കാസർകോട് ബിഎൽഒ യുടെ മരണം; വ്യക്തിപരമായ പ്രശ്നങ്ങളെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തി

കാസർകോട്: കാസർകോട് ബൂത്ത് ലെവൽ ഓഫീസറും  ചെർക്കള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനുമായ മൊഗ്രാൽ പുത്തൂർ സ്വദേശി സവാദിന്റെ (32) മരണത്തിൽ വ്യക്തിപരമായ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തി. ജോലി സമ്മർദമാണ് സവാദിന്റെ ആത്മഹത്യക്ക് കാരണമെന്നും വ്യക്തിപരമായ പ്രശ്‌നങ്ങൾ സവാദിന് ഉണ്ടായിരുന്നില്ലെന്നും മരണത്തിന് പിന്നാലെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ജോലി സമ്മർദ്ദത്തെ കുറിച്ച് കുറിപ്പിൽ പരാമർശമില്ലെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെയാണ് സവാദിനെ വീടിന് സമീപത്തുനിന്ന് കാണാതായത്. തുടർന്ന് മൊഗ്രാൽ കടവത്ത് പുഴയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് കരയ്ക്കെത്തിച്ച് കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി കുറിപ്പിൻ്റെ ഉള്ളടക്കം, സവാദ് അടുത്തിടെ നേരിട്ടിരുന്ന വ്യക്തിപരമായ സാഹചര്യങ്ങൾ, ഫോൺ രേഖകൾ എന്നിവ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Angry Angry 0
Sad Sad 1
Wow Wow 0