എസ്എസ്എല്‍സി പരീക്ഷാഫലം നാളെ

May 8, 2025 - 15:36
എസ്എസ്എല്‍സി പരീക്ഷാഫലം നാളെ

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്എസ്എല്‍സി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും. sslcexam.kerala.gov.in, results.kite.kerala.gov.in/എന്നീ വെബ്സൈറ്റുകളില്‍ പരീക്ഷാഫലം അറിയാന്‍ സാധിക്കും. 

മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് പുറമെ ഡിജിലോക്കര്‍ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാന്‍ സൗകര്യമുണ്ടാകും.ആകെ 4,27,021 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. വിദ്യാഭ്യാസ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഫലപ്രഖ്യാപനം നടത്തിയാല്‍ ഉടന്‍ റിസള്‍ട്ട് ഓണ്‍ലൈനില്‍ ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്ക് റോള്‍ നമ്പറും ജനന തീയതിയും നല്‍കി എസ്എസ്എല്‍സി ഫലം 2025 ഓണ്‍ലൈനായി അറിയാനും മാര്‍ക്ക് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനും ഇതേ വെബ്സൈറ്റുകളില്‍ അവസരമുണ്ടാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0