ഇറാനിലെ സൈനിക നീക്കങ്ങൾക്കായി 200 ബില്യൺ ഡോളർ ആവശ്യപ്പെട്ട് പെന്റഗൺ
വാഷിംഗ്ടൺ: ഇറാനിലെ സൈനിക നീക്കങ്ങൾക്കായി 200 ബില്യൺ ഡോളറിലധികം ഏകദേശം 17 ലക്ഷം കോടി രൂപ അധിക ബജറ്റ് അനുവദിച്ചു കിട്ടാനായി വൈറ്റ് ഹൗസിനെ സമീപിച്ച് പെന്റഗൺ. യുഎസ് ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തുന്ന ആക്രമണങ്ങൾ മൂന്നാഴ്ച പിന്നിടുമ്പോൾ ആയുധശേഖരത്തിലുണ്ടായ വൻ കുറവ് പരിഹരിക്കാനാണ് ഇത്രയും വലിയ തുക പ്രതിരോധ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. യുദ്ധം തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ 11 ബില്യൺ ഡോളറിലധികം ചിലവ് വന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുക്രൈൻ യുദ്ധത്തിനായി ഇതുവരെ ചിലവഴിച്ച തുകയേക്കാൾ വലിയൊരു പാക്കേജാണ് ഇപ്പോൾ പെന്റഗൺ മുന്നോട്ട് വെച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇറാനിലെ ആയിരക്കണക്കിന് കേന്ദ്രങ്ങളിലായി നടത്തിയ വ്യോമാക്രമണങ്ങളിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും പക്കലുള്ള മിസൈലുകളടക്കമുള്ള ആയുധങ്ങളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇവ അടിയന്തരമായി നിർമ്മിക്കുന്നതിനും പ്രതിരോധ മേഖലയെ സജ്ജമാക്കുന്നതിനുമാണ് ഈ തുക വിനിയോഗിക്കുക.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0