കോണ്‍ഗ്രസ്സ് 95 സീറ്റില്‍ മത്സരിക്കും; യു ഡി എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ്

Mar 18, 2026 - 15:19
കോണ്‍ഗ്രസ്സ് 95 സീറ്റില്‍ മത്സരിക്കും; യു ഡി എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് 95 സീറ്റിലാണ് മത്സരിക്കുകയെന്നും യു ഡി എഫിൻ്റെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതായും പ്രതിപക്ഷ നേതാവ് വി ജി സതീശൻ പറഞ്ഞു. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗിന് 27 സീറ്റാണ് അനുവദിച്ചിരിക്കുന്നത്. കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം-എട്ട്, ആർ എസ് പി-അഞ്ച് എന്നിങ്ങനെയാണ് മറ്റ് ഘടകകക്ഷികളുടെ കണക്ക്. ചില മണ്ഡലങ്ങളിലെ പ്രത്യേക സാഹചര്യങ്ങൾ കാരണമാണ് പ്രഖ്യാപനം വൈകിയത്. കേരള കോൺഗ്രസ്സ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ് പിറവത്തും കെ ഡി പി നേതാവ് മാണി സി കാപ്പൻ പാലയിലും മത്സരിക്കും. വടകരയിൽ ആർ എം പിയുടെയും തിരുവനന്തപുരത്ത് സി എം പിയുടെയും സ്ഥാനാർഥികൾ മത്സരിക്കും. പി വി അൻവറാണ് ബേപ്പൂരിലെ മുന്നണി സ്ഥാനാർഥി. ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകിക്കൊണ്ടാണ് 140 മണ്ഡലങ്ങളിലും സീറ്റ് വിഭജനം പൂർത്തിയാക്കിയതെന്നും സതീശൻ പറഞ്ഞു. 55 മണ്ഡലങ്ങളിലെ സാരഥികളുടെ കോൺഗ്രസ്സിന്റെ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്നലെ പുറത്തുവിട്ടിരുന്നു. ബാക്കിയുള്ള 40 സീറ്റുകളിലെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി ഇന്ന് പ്രഖ്യാപനമുണ്ടാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0