ടോള്‍ പ്ലാസകളിലെ ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്ക് വര്‍ധിപ്പിച്ചു
ന്യൂഡൽഹി: ടോൾപ്ലാസകളിൽ ഫാസ്‌ടാഗ് വാർഷിക പാസ് നിരക്ക് മൂവായിരം രൂപയിൽ നിന്ന് മൂവായിരത്തി എഴുപത്തിയഞ്ച് രൂപയാക്കി വർധിപ്പിച്ച് ദേശീയപാതാ അതോറിറ്റി. വർധന ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. അൻപത്തിയാറ് ലക്ഷത്തോളം പേരാണ് രാജ്യത്ത് ഫാസ്‌ടാഗ് വാർഷിക പാസ് ഉപയോഗിക്കുന്നത്. ദേശീയ പാതകളിലും ദേശീയ എക്‌സ്പ്രസ് വേകളിലുമുള്ള ഏകദേശം 1150 ടോള്‍ പ്ലാസകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് ഉപയോഗിക്കാവുന്നതാണ്. വർഷത്തിൽ ഇരുനൂറ് തവണ ഫീസീടാക്കാതെ ടോൾപ്ലാസകൾ കടക്കാം എന്ന രീതിയിൽ 2025 ഓഗസ്റ്റ് 15 നാണ് എൻ എച്ച് എ ഐ ഫാസ്റ്റ് ടാഗ് വാർഷിക പാസ് അവതരിപ്പിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0