ശിറിയ എം.സി.സി റോഡ് സ്കൂൾ ജംഗ്ഷനിൽ വാഹന മേൽപ്പാലം അനിവാര്യം: ഡി.ഡി.ഇയ്ക്ക് മെമ്മോറാണ്ടം സമർപ്പിച്ചു
കുമ്പള: ശിറിയയിലെ എം.സി.സി റോഡ് സ്കൂൾ ജംഗ്ഷനിൽ വാഹന മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം മലയാളം സംരക്ഷണ സമിതി കാസർഗോഡ് ഡി.ഡി.ഇയ്ക്ക് മെമ്മോറാണ്ടം സമർപ്പിച്ചു. ശിറിയ പ്രദേശം കാസർഗോഡ് ജില്ലയിലെ പ്രധാന ഗതാഗത കേന്ദ്രങ്ങളിലൊന്നാണ്. എം.സി.സി റോഡ് സ്കൂൾ ജംഗ്ഷനിൽ വാഹന തിരക്ക് വളരെ കൂടുതലായതിനാൽ ദിവസേന ഗതാഗത തടസ്സവും അപകട സാധ്യതകളും ഉയരുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് സ്കൂൾ കുട്ടികളും പൊതുജനങ്ങളും റോഡ് കടക്കുന്നതിനും യാത്ര ചെയ്യുന്നതിനും ഏറെ ബുദ്ധിമുട്ട് നേരിടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ജംഗ്ഷനിൽ മേൽപ്പാലം ഇല്ലാത്തതിനാൽ പലപ്പോഴും ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുകയും വാഹനങ്ങൾ കിലോമീറ്ററുകൾ ചുറ്റി പോകേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നുവെന്ന് സമിതി ആശങ്ക അറിയിച്ചു. സമീപ കാലത്ത് ഇവിടെ നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. നിലവിൽ വിദ്യാർത്ഥികൾ നാഷണൽ ഹൈവേ മുറിച്ച് കടന്ന് ശിറിയ ഗവൺമെന്റ് സ്കൂളിലേക്ക് എത്തുന്നതാണ് പതിവ്. ഇത് വളരെ അപകടകരമായ സാഹചര്യമാണ്. പ്രദേശത്തെ ഗതാഗത പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരം കാണുന്നതിനായി എം.സി.സി റോഡ് സ്കൂൾ ജംഗ്ഷനിൽ അടിയന്തരമായി വാഹന മേൽപ്പാലം നിർമ്മിക്കണമെന്ന് മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടു. എം.കെ. അലി മാഷ്, ബാലകൃഷ്ണൻ, നാസർ ചെർക്കള, അബ്ബാസ് ഓണന്ത, മഹ്മൂദ് കൈകംബ, നഫീസ ടീച്ചർ എന്നിവർ ചേർന്ന് കാസർഗോഡ് ജില്ലാ ഡി.ഡി.ഇയ്ക്ക് മുമ്പാകെ മെമ്മോറാണ്ടം സമർപ്പിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0