സംസ്ഥാന ദേശീയപാത തലപ്പാടി-ചെങ്കള റീച്ച് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാട‌നം ചെയ്യും

Mar 11, 2026 - 11:30
സംസ്ഥാന ദേശീയപാത തലപ്പാടി-ചെങ്കള റീച്ച് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാട‌നം ചെയ്യും

കൊച്ചി: സംസ്ഥാനത്തെ ദേശീയപാത ആദ്യ റീച്ച് തലപ്പാടി -ചെങ്കള പാത പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് ഓൺലൈൻ വഴി രാജ്യത്തിന് സമർപ്പിക്കും. ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാന മന്ത്രി വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്‌ഘാടനവും നിർവ്വഹിക്കും. ആറുവരി ദേശീയപാത  2650 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര സർക്കാർ നിർമ്മിച്ചതും ആരംഭിക്കുന്നതുമായ 10800 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. 5500 കോടി രൂപയുടെ നിക്ഷേപത്തിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ്റെ കൊച്ചി എണ്ണ ശുദ്ധീകരണശാലയിലെ പോളി പ്രൊപ്പിലീൻ യുണിറ്റ് തറക്കല്ലിടൽ, 2140 കോടി രൂപ ചെലവിലുള്ള കോഴിക്കോട് വെങ്ങളം- രാമനാട്ടുകര ആറുവരി ബൈപ്പാസ്, കേരളത്തിലെ 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനം, അമൃതഭാരത പദ്ധതിയിൽ വികസിപ്പിച്ച ഷോർണൂർ - കുറ്റിപ്പുറം - ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം, വൈദ്യുതികരിച്ച ഷൊർണ്ണൂർ - നിലമ്പൂർ വൈദ്യുതീകരിച്ച റോഡ് റെയിൽപാത ഉദ്ഘാടനം, പാലക്കാട് -പൊള്ളാച്ചി ട്രെയിൻ സർവീസ്, കൊല്ലം - വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പദ്ധതി തറക്കല്ലിടൽ പ്രധാന മന്ത്രി നിർവ്വഹിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0