കുമ്പള ശാന്തിപ്പള്ളത്ത് കാറും ബസും കൂട്ടിയിടിച്ച് അപകടം; നാലു പേരുടെ നില ഗുരുതരം

Mar 11, 2026 - 10:55
കുമ്പള ശാന്തിപ്പള്ളത്ത് കാറും ബസും കൂട്ടിയിടിച്ച് അപകടം; നാലു പേരുടെ നില ഗുരുതരം

കുമ്പള: കുമ്പള - മുള്ളേരിയ കെ എസ് ടി പി റോഡിൽ ശാന്തിപ്പള്ള എക്സൈസ് ഓഫീസിന് സമീപം കാറും സ്വകാര്യ ബസും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കാർ യാത്രക്കാർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ കാർ യാത്രക്കാരെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായ സ്ത്രീകളടക്കം പലർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കുമ്പള സ്വകാര്യ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.30 മണിയോടെ ബദിയഡുക്ക ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറും കുമ്പളയിലേയ്ക്ക് വരികയായിരുന്ന സ്വകാര്യബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന ആളെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0