ഡോ:അബ്ദുൽ ഹകീം അസ്ഹരിയുടെ പുതിയ പുസ്തകം 'ഹൃദയഭാഷ്യം' പ്രകാശനം ചെയ്തു 

Mar 10, 2026 - 17:45
ഡോ:അബ്ദുൽ ഹകീം അസ്ഹരിയുടെ പുതിയ പുസ്തകം 'ഹൃദയഭാഷ്യം' പ്രകാശനം ചെയ്തു 

കോഴിക്കോട്: ജീവിത വിജയത്തിലേക്ക് വിരൽ ചൂണ്ടുന്ന 33 സാരോപദേശങ്ങൾ ഉൾക്കൊള്ളുന്ന ഡോ. മുഹമ്മദ് അബ്‌ദുൽ ഹകീം അസ്‌ഹരിയുടെ പുതിയ പുസ്ത‌കം 'ഹൃദയഭാഷ്യം' പ്രകാശനം ചെയ്‌തു. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉന്നതി കൈവരിക്കാൻ സഹായിക്കുന്ന പ്രായോഗികമായ ഉപദേശങ്ങളാണ് പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മർകസ് നോളജ് സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന മലൈബാർ പ്രസ്സാണ് പുസ്‌തകം പ്രസിദ്ധീകരിച്ചത്. ജാമിഉൽ ഫുതൂഹിൽ നടന്ന ചടങ്ങിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പുസ്‌തക പ്രകാശനം നിർവഹിച്ചു. സി എച്ച് ഇബ്റാഹീം കുട്ടി കടിയങ്ങാട് ആദ്യപ്രതി ഏറ്റുവാങ്ങി. പുസ്‌തകം ഇപ്പോൾ പബ്ലിക്കേഷൻ ഓഫർ വിലയിൽ വിപണിയിൽ ലഭ്യമാണെന്നും മലൈബാർ പ്രസ്സിന്റെ ഓൺലൈൻ സ്റ്റോറായ store.malaibar.org വഴിയും അല്ലാതെയും വായനക്കാർക്ക് പുസ്തകം ലഭ്യമാണെന്നും പ്രസാധകർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0