ടി20 ലോകകപ്പ് കിരീടം; ഇന്ത്യൻ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു
അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെ തകർത്ത് കിരീടം നിലനിർത്തിയ ചരിത്ര നേട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് ബി സി സി ഐ 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സ്വന്തം മണ്ണിൽ കിരീടം നിലനിർത്താനായത് അഭിമാനകരമാണെന്ന് ബി സി സി ഐ പ്രസിഡന്റ് മിഥുൻ മൻഹാസ് അഭിപ്രായപ്പെട്ടു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ 96 റൺസിനായിരുന്നു സൂര്യകുമാർ യാദവിൻ്റെ നേത്യത്വത്തിലുള്ള ഇന്ത്യൻ ടീമിന്റെ വിജയം. ഇതോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമായും മൂന്ന് തവണ ഈ കിരീടം നേടുന്ന ഏക രാജ്യവുമെന്ന ചരിത്രം ഇന്ത്യക്ക് സ്വന്തമായി. വിജയശില്പികളായ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും സെലക്‌ടർമാർക്കും ബി സി സി ഐ അഭിനന്ദനങ്ങൾ അറിയിച്ചു. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന സ്കോറായി 255 റൺസ് നേടിയിരുന്നു. ന്യൂസിലാൻഡിനെ 159 റൺസിന് പുറത്താക്കിയാണ് ഇന്ത്യ 14-ാമത് ഐ സി സി കിരീടം സ്വന്തമാക്കിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0