സമസ്ത സമഗ്രതയുടെ സഞ്ചാരം; ബദിയടുക്ക ഡിവിഷൻ മുതഅല്ലിം സമ്മിറ്റ് സമാപിച്ചു
ബദിയടുക്ക: സമസ്‌ത സെന്റിനറിയുടെ ഭാഗമായി സംഘടിപ്പിച്ച എസ് എസ് എഫ് ബദിയടുക്ക ഡിവിഷൻ മുതഅല്ലിം സമ്മിറ്റ് ബദിയടുക്ക ഹസനാബാദ് ദാറുൽ ഇഹ്സാനിൽ സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അജീർ സഖാഫി ക്ലാസ്സിന് നേതൃത്വം നൽകി. സംഷാദ് ഹിമമി സഖാഫി അധ്യക്ഷ വഹിച്ചു. സവാദ് കൊല്യം, ഇല്യാസ് ഹിമമി സഖാഫി, സിദ്ധീഖ് നീർച്ചാൽ സംബന്ധിച്ചു. അൽത്താഫ് ഏണിയാടി സ്വാഗതവും മുശൈദ് ഹിമമി പാവൂറടുക്ക നന്ദിയും പറഞ്ഞു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0