പശ്ചിമേഷ്യ സംഘർഷം; ഇന്ധന വിലവര്‍ധന ആലോചനയിലില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പശ്ചിമേഷ്യ സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രതിസന്ധി നിലനില്‍ക്കെ രാജ്യത്ത് ഇന്ധന വിലവര്‍ധന നിലവിൽ ആലോചനയിലില്ലെന്ന് കേന്ദ്രം അറിയിച്ചു. സാധ്യമെങ്കില്‍ റഷ്യയില്‍ നിന്ന് എല്‍ എന്‍ ജി വാങ്ങുമെന്നും സഊദിയിലെ യന്‍ബുവില്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ക്രൂഡ് കാര്‍ഗോ ബുക്ക് ചെയ്തതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം ഏറ്റവുമധികം ക്രൂഡ്ഓയില്‍ ഇറക്കുമതി ചെയ്തത് റഷ്യയില്‍ നിന്നാണ്. 20 ശതമാനം വര്‍ധനയാണ് ഉണ്ടായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0