ഉപ്പളയിൽ ഡോക്ടർക്ക് നേരെ അക്രമണം; മൂന്നു പേർക്കെതിരെ കേസ്

Mar 6, 2026 - 11:42
ഉപ്പളയിൽ ഡോക്ടർക്ക് നേരെ അക്രമണം; മൂന്നു പേർക്കെതിരെ കേസ്

കാസർകോട്: ഉപ്പളയിൽ സ്വകാര്യ ആശുപത്രി വളപ്പിൽ കയറി ഡോക്ടറെ അക്രമിച്ചുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഉപ്പള റെയിൽവെ സ്റ്റേഷൻ റോഡിലെ ദേവി പ്രസാദ് മാനേ ആശുപത്രിയിലെ ഡോക്ടറായ കുമാർ ശാശ്വത് (42) ന് നേരെയാണ് അക്രമണമുണ്ടായത്. അക്രമത്തിൻ്റെ കാരണം വ്യക്തമല്ല. വ്യാഴാഴ്‌ച രാവിലെ ആശുപത്രി വളപ്പിൽ പ്രതികളായ മുന്നു പേർ ചേർന്ന് ഡോക്ടറെ തടഞ്ഞു നിർത്തി മുഖത്തടിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തുവെന്നാണ് മഞ്ചേശ്വരം പോലീസ് രജിസ്റ്റർ ചെയ്‌ത കേസ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0