റമസാൻ പ്രമാണിച്ച് 786 രൂപയുടെ കിറ്റൊരുക്കി സപ്ലൈകോ
കൊച്ചി: പുണ്യങ്ങളുടെ പൂക്കാലമായ വൃത മാസത്തിൽ 'റംസാൻ നിലാവ്' എന്ന പേരിൽ പ്രത്യേക കിറ്റൊരുക്കി സപ്ലൈകോ. കിറ്റിൽ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കിറ്റ് ഉപഭോക്താവിന് 786 രൂപക്ക് നൽകും. ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കൻ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50 ഗ്രാം കുരുമുളകുപൊടി, ഒരു കിലോ വീതം റവ, പഞ്ചസാര, 250 ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി, ഏലക്കായ 20 ഗ്രാം, അണ്ടിപ്പരിപ്പ് 50 ഗ്രാം എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 20 വരെ ഈ ആനുകൂല്യം ലഭ്യമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0