ആയത്തുള്ള ഖമേനിയുടെ വേർപാടിൽ മൂന്നു ദിവസം ദുഃഖാചരണം നടത്തി കർണാടകയിലെ ഒരു ഗ്രാമം
ബാംഗ്ലൂർ: ഇസ്രായേൽ അമേരിക്ക സംയുക്ത ആക്രമണത്തിന് പിന്നാലെയുണ്ടായ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ വേർപാടിൽ മൂന്നു ദിവസം ദുഃഖം ആചരിച്ച് കർണാടകയിലെ ഒരു ഗ്രാമം. കർണ്ണാടകയിലെ ചിക്കബല്ലാപുര ജില്ലയിലെ അലിപൂർ ഗ്രാമത്തിലാണ് ദുഃഖാചരണം നടത്തിയത്. മൂന്നു ദിവസം കടകമ്പോളങ്ങളും പ്രാദേശിക സ്ഥാപനങ്ങളും അടച്ചിട്ടു. വീടുകളിലും പള്ളികളിലും കരിങ്കൊടി ഉയർത്തി. ഇറാൻ നേതാവിൻ്റെ ചിത്രങ്ങളും വഹിച്ചു നാട്ടുകാർ പൊതു റോഡിലൂടെ അനുശോചന റാലി നടത്തി. ആയത്തുള്ള ഖമേനി ഈ നാടുമായി ചേർന്നു നിൽക്കുന്നതിന് മറ്റൊരു കാരണവുമുണ്ട്. 1981ൽ അദ്ദേഹം ഈ ഗ്രാമത്തിൽ എത്തിയിരുന്നതായും അന്നു ഗ്രാമീണർ അദ്ദേഹത്തിന് ആതിഥേയത്വം നൽകിയെന്നുമാണ് ചരിത്രം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0