ഉള്ളാൾ പള്ളിക്ക് സമീപം ബോംബ് ഭീഷണി; പൊലീസ് അന്വേഷണം തുടങ്ങി

Mar 3, 2026 - 16:14
ഉള്ളാൾ പള്ളിക്ക് സമീപം ബോംബ് ഭീഷണി; പൊലീസ് അന്വേഷണം തുടങ്ങി

മംഗലാപുരം: ഉള്ളാൾ പള്ളിക്ക് സമീപം ബോംബ് വച്ചിട്ടുണ്ടെന്ന പ്രകോപനപരമായ രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. കൊല്ലപ്പെട്ട സുഹാസ് ഷെട്ടിയുടെ ഫോട്ടോ ഉള്ള ശങ്കർ 11916 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് സന്ദേശം പോസ്റ്റു ചെയ്‌തത്. 'എന്നെ പിന്തുണയ്ക്കു സഹോദരാ, ഉള്ളാൾ പള്ളിക്ക് സമീപം ഞാൻ ഒരു ബോംബു സ്‌ഫോടനം നടത്തും' എന്നർത്ഥത്തിലുള്ളതായിരുന്നു പോസ്റ്റ്. പോസ്റ്റ് വൈറലായതോടെ ഉള്ളാൾ പൊലീസിലെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉള്ളാൾ പൊലീസ് കേസെടുത്തത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്‌പീക്കർ യു ടി ഖാദർ പ്രതികരിച്ചു. വ്യത്യസ്ത‌ മതവിശ്വാസികൾക്കിടയിൽ ശത്രുത സൃഷ്ടിച്ച് അക്രമത്തിനു പ്രേരിപ്പിക്കുക, ആൾക്കാരെ പ്രകോപിതരാക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെയുള്ള കേസ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0