അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാരിൻ്റെ ഒദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി 14 ജില്ലകളിൽ 1037 അംഗീകൃത ലൊക്കേഷനിലേക്ക് അക്ഷയ സംരംഭകര തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിൽ 880 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ 103, പട്ടികവർഗ വിഭാഗത്തിലേക്ക് 54 ലൊക്കേഷനുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. സംരംഭകത്വ ശേഷിയും സാമൂഹ്യപ്രതിബദ്ധതയുമുള്ള 2026 ജനുവരി 1ന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അടിസ്ഥാന യോഗ്യത പ്ലസ്‌ടു, പ്രീഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തമായും വാടകയ്ക്കും മുറി സൗകര്യമുള്ളവർക്കും അധികമാർക്ക് ലഭിക്കും. പട്ടികജാതി-പട്ടികവർഗവിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്‌തിട്ടുണ്ട്. അപേക്ഷകൾ എൽ.ബി.എസ്. വെബ് സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. വെബ്‌സൈറ്റ് https:/losedp.lbscentre.irvakshaya26/. അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് LBS@ Help line 0471 2560311, 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലി ലോ ബന്ധപ്പെടാം. വിജ്ഞാപനവുമായി ബന്ധപ്പെട്ട വിശദ മായ വിവരങ്ങൾ അതാത് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും ലഭ്യമാകും. അക്ഷയ പദ്ധതിയുടെ https://akshaya.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. അപേക്ഷ സമർപ്പിക്കാനുള്ള സമയ പരിധി മാർച്ച് 7വരെയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0