ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; ഗൾഫ് രാജ്യങ്ങൾ ആശങ്കയിൽ 

Feb 28, 2026 - 15:29
Feb 28, 2026 - 15:29
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; ഗൾഫ് രാജ്യങ്ങൾ ആശങ്കയിൽ 

ടെഹ്‌റാൻ: ഇറാനിൽ ഇസ്രയേൽ ആക്രമണം. രാജ്യ തലസ്ഥാനമായ ടെഹ്‌റാനിൽ മിസൈൽ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തുമാണ് നിരവധി തവണ സ്ഫോടനം നടന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഓഫീസിനടുത്താണ് ആക്രമണമുണ്ടായത്. അമേരിക്കയും ഇസ്രയേലും സംയുക്തമായാണ് ഇറാനിൽ ആക്രമണം നടത്തിയത് എന്ന റിപ്പോർട്ടുകൾ. ഖമനിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റി.

യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണത്തിൽ ബഹ്‌റൈനിലും ഖത്തറിലും സ്‌ഫോടനം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ഇതിനു പിന്നാലെ ആഭ്യന്തരമന്ത്രാലയം പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. രാജ്യത്തെ ലക്ഷ്യംവെച്ച ഒന്നിലേറെ ആക്രമണങ്ങളെ തകര്‍ത്തതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖത്തറിലെത്തുന്നതിന് മുമ്പായി മിസെെലുകൾ തകർത്തതായാണ് ഔദ്യോഗിക വിവരം. അതിനിടെ ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയുടെ വ്യത്യസ്ത ഇടങ്ങളിൽ സ്ഫോടക ശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0