കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് ദാരുണാന്ത്യം
കോഴിക്കോട്: ഇന്ന് പുലർച്ചെ ഫാറൂഖ് കോളജിനു സമീപമുണ്ടായ വാഹനാപകടത്തിൽ നാലു പേർക്ക് ദാരുണാന്ത്യം. ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ടുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
രാമനാട്ടുകര പരിയാപുരത്തെ ദിനിൽ, കളിപ്പറമ്പിൽ സ്വദേശികളായ അജീഷ്, വിമൽ കുമാർ, ശ്യാംലാൽ എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവർ ഉസ്‌മാൻ കുട്ടിക്ക് നിസാരപരിക്കേറ്റു.
ഫാറൂഖ് കോളജിനു സമീപം ഒരു ഉത്സവത്തിൽ പങ്കെടുത്ത ശേഷം നഗരത്തിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു സംഘം. കാറിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0