നെല്ലിക്കട്ട വാഹനാപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സൽമാനുൽ ഫാരിസും മരണപ്പെട്ടു

Feb 26, 2026 - 12:08
നെല്ലിക്കട്ട വാഹനാപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സൽമാനുൽ ഫാരിസും മരണപ്പെട്ടു

നെല്ലിക്കട്ട: നാലു ദിവസം മുമ്പ് നെല്ലിക്കട്ട പെട്രോൾ പമ്പിന് സമീപം കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സൽമാനുൽ ഫാരിസ് (22) മരണപ്പെട്ടു. പിതാവ് ശംസുദ്ധീനോടൊപ്പം കാറിൽ യാത്ര ചെയ്യവേ കർണാടക കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവ് മരണപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21ന് നെല്ലിക്കട്ട ടൗൺ മസ്ജിദിൽ നിന്ന് സുബ്ഹി നിസ്കാരം കഴിഞ്ഞ് കാറിൽ മകനെയും കൂട്ടി കാസർകോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴി പെട്രോൾ അടിക്കാൻ പമ്പിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ സൽമാനുൽ ഫാരിസ് ഡോക്ടർമാരുടെ തീവ്ര പരിചരണത്തിൽ കഴിയുന്നതിനിടെയാണ് മരണം. ശംസുദ്ധീന്റെ മരണത്തിന്റെ ആഘാതം നിലനിൽക്കെ മകൻ സൽമാനുൽ ഫാരിസിന്റെ മരണവും നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 3
Wow Wow 0