ഓൺലൈൻ തട്ടിപ്പിനിരയായ വെള്ളരിക്കുണ്ട് സ്വദേശിക്ക് 87,31,000 രൂപ നഷ്‌ടമായി
കാസർകോട്: ഓൺലൈൻ ട്രേഡിംഗ് വഴി വൻ ലാഭ വാഗ്ദാനത്തിൽ 87,31,000 രൂപ തട്ടിയെടുത്തതായി പരാതി. വെള്ളരിക്കുണ്ട്, തവളക്കുണ്ടിലെ ജനാർദ്ദനാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ കാസർകോട് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2025 ഡിസംബർ 18 മുതൽ 2026 ഫെബ്രുവരി 16 വരെയുള്ള ദിവസങ്ങളിലായി ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴി ബന്ധപ്പെട്ട് അമിതലാഭം വാഗ്ദാനം ചെയ്‌ത് തവണകളായി വിവിധ അക്കൗണ്ടുകളിലേയ്ക്ക് പണം ചോദിച്ചു വാങ്ങുകയായിരുന്നു. അതിനുശേഷം 27,000 രൂപ മാത്രമാണ് തിരികെ ലഭിച്ചത്. പിന്നീടാണ് സംഭവം തട്ടിപ്പാണെന്നു മനസ്സിലായതോടെ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



