കാണാതായ പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കുളത്തിൽ; അന്വേഷണവുമായി പൊലീസ്
പെർള: കഴിഞ്ഞ ദിവസം കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി. വിട്ള പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊടക്കടുത്ത് മൂർക്കജെയിലെ മൈത്രേയി ഗുരുകുല വിദ്യാസംസേയിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ വൈഗ ലക്ഷ്മിയുടെ മൃതദേഹമാണ് ഗുരുകുലത്തിലെ കുളത്തിൽ കണ്ടെത്തിയത്. ഫെബ്രുവരി 22നാണ് ബംഗളൂരു സ്വദേശിനിയായ പെൺകുട്ടിയെ കാണാതായത്. വിട്ള പൊലീസ് സ്ഥലം സന്ദർശിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. വൈഗയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കേന്ദ്രീകരിക്കാനൊരുങ്ങിയിരിക്കുകയാണ് പൊലീസ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



