കേരളത്തിന്റെ ഔദ്യോഗിക നാമം ഇനി 'കേരളം'; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്ന് മാറ്റാനുള്ള നിർണ്ണായക തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന കേരള നിയമസഭയുടെ ഐകകണ്ഠ്യേനയുള്ള ശുപാർശക്ക് പിന്നാലെയാണ് അംഗീകാരം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ‘കേരള’ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിന് അനുച്ഛേദം 3 പ്രകാരം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2024 ജൂണിൽ കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കിയിരുന്നു. ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റണമെന്ന ഈ സുപ്രധാന ആവശ്യമാണ് കേന്ദ്രം ഇപ്പോൾ പരിഗണിച്ചിരിക്കുന്നത്. രാജ്യത്തെ റെയിൽവേ, വ്യോമയാന മേഖലകളിലായി 12,236 കോടി രൂപയുടെ വികസന പദ്ധതികൾക്കും മന്ത്രിസഭ അംഗീകാരം നൽകി. ശ്രീനഗറിൽ പുതിയ സംയോജിത എയർപോർട്ട് ടെർമിനൽ നിർമ്മിക്കാനും അഹമ്മദാബാദ് മെട്രോ റെയിൽ വിപുലീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



