പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് ആറിന് കേരളത്തിലെത്തും
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു. മാർച്ച് ആറിന് കൊച്ചിയിൽ അദ്ദേഹം വിമാനമിറങ്ങുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ്റെ ഭാഗമായി എൻ ഡി എയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക അദ്ദേഹം ഔദ്യോഗികമായി പുറത്തിറക്കുമെന്നും സാമുദായിക നേതാക്കളുമായി മോദി കൂടിക്കാഴ്‌ച നടത്തുമെന്നുമാണ് വിവരം. സംസ്ഥാനത്ത് റെയിൽവേയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കഴിഞ്ഞ മാസം 23ന് തിരുവനന്തപുരത്ത് സന്ദർശനം നടത്തിയതിന് പിന്നാലെയാണ് വീണ്ടും പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



