എസ് എസ് എഫ് അംഗഡിമുഗര്‍ സെക്ടര്‍ സാഹിത്യോത്സവ് പ്രഖ്യാപിച്ചു
പെര്‍മുദെ : എസ് എസ് എഫ് അംഗഡിമുഗര്‍ സെക്ടര്‍ സാഹിത്യോത്സവ് പ്രഖ്യാപനവും സ്വാഗതസംഘ രൂപീകരണവും പെര്‍മുദെ സുന്നി സെന്ററില്‍ വെച്ച് നടന്നു.സെക്ടര്‍ പ്രസിഡന്റ് മുഹമ്മദ് റൈമാസ് ന്റെ അധ്യക്ഷതയില്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ പ്രസിഡന്റ് നസീര്‍ ഹിമമി സഖാഫി,ഡിവിഷന്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി സഖാഫി തുടങ്ങിയവര്‍ സംവദിച്ചു.
2025 ജൂണ്‍ 21 22 തിയ്യതികളിലായി മുന്നൂറില്‍ വെച്ച് സെക്ടര്‍ സാഹിത്യോത്സവ് നടക്കും.
സ്വാഗതസംഘം ചെയര്‍മാനായി ഇസ്മായില്‍ കുണ്ടാളത്തെയും കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞിയെയും,ഫിനാന്‍സ് കണ്‍വീനര്‍ അബ്ദുറഹ്‌മാന്‍,സുബൈര്‍ എന്നിവരെ തെരെഞ്ഞെടുത്തു.
സ്വാഗതസംഘം ഭാരവാഹികള്‍ സാഹിത്യോത്സവ് പോസ്റ്റര്‍ പ്രകാശനം ചെയ്തു.എസ് വൈ എസ് പെര്‍മുദെ സര്‍ക്കിള്‍ ഫിനാന്‍സ് സെക്രട്ടറി അബ്ബാസ് അംബേരി,സെക്ടര്‍ ഭാരവാഹികളായ താജുദ്ദീന്‍ സഖാഫി,യഹിയ സഅദി,സൈഫുദ്ദീന്‍,മിസ്ബാഹ്,ഷബീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മുഹമ്മദ് സെയ്ഫുള്ള സ്വാഗതവും മുഹമ്മദ് ഉമൈര്‍ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



