ഭാര്യയെ ഡിസ്‌ചാർജ്ജ് ചെയ്യാൻ അനുമതി നൽകിയില്ല; ലേബർ റൂം അടിച്ചു തകർത്ത കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ

Feb 21, 2026 - 14:57
ഭാര്യയെ ഡിസ്‌ചാർജ്ജ് ചെയ്യാൻ അനുമതി നൽകിയില്ല; ലേബർ റൂം അടിച്ചു തകർത്ത കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ

പരിയാരം: ഗർഭിണിയായ ഭാര്യയെ ഡോക്ടർമാരുടെ അനുമതിയില്ലാതെ ഡിസ്‌ചാർജ്ജ് ചെയ്യാൻ അനുമതി നൽകാത്തതിന് യുവാവ് ലേബർ റൂം അടിച്ചു തകർത്തു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് സ്വദേശിയെ പരിയാരം പൊലീസ് അറസ്റ്റു ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രി പ്രതിയുടെ ഭാര്യയെ പ്രസവത്തിനായി ലേബർ റൂമിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയിൽ ആശുപത്രിയിലെത്തിയ പ്രതി ഭാര്യയെ ഉടനെ ഡിസ്‌ചാർജ്ജ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഡോക്ടർമാരുടെ അനുമതി ഇല്ലാതെ ഡിസ്‌ചാർജ്ജ് ചെയ്യാൻ കഴിയില്ലെന്നു ജിവനക്കാർ പറഞ്ഞതോടെ പ്രകോപിതനായ പ്രതി ബഹളം വയ്ക്കുകയും നഴ്‌സിംഗ് ഓഫീസറെ ചീത്ത വിളിക്കുകയും ലേബർ റൂമിൻ്റെ വാതിലുകളും ഫർണ്ണിച്ചറുകളും അടിച്ചു തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. സുരക്ഷാ ജീവനക്കാരും വിവരം അറിഞ്ഞ് എത്തിയ പരിയാരം പൊലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് പ്രതിയെ കീഴടക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0