എഐ കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭമെന്ന വാഗ്ദാനം; കുമ്പള സ്വദേശിക്ക് നഷ്ടമായത് 27,14,000 രൂപ

Feb 21, 2026 - 14:33
എഐ കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭമെന്ന വാഗ്ദാനം; കുമ്പള സ്വദേശിക്ക് നഷ്ടമായത് 27,14,000 രൂപ

കുമ്പള: എ ഐ കമ്പനികളിൽ പണം നിക്ഷേപിച്ചാൽ ഇരട്ടിലാഭം ലഭിക്കുമെന്ന് വാഗ്ദാനം നൽകി വയോധികന്റെ 27,14,000 രൂപ തട്ടിയെടുത്തതായി പരാതി. കുമ്പള അനന്തപുരം സ്വദേശിയാണ് തട്ടിപ്പിനിരയായത്. 2025 ജൂൺ മാസം മുതൽ 2026 ജനുവരി 26 വരെയുള്ള കാലയളവിൽ വിവിധ അക്കൗണ്ടുകളിലേക്ക് പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു. ട്രേഡ് ഗ്രിപ്പ് എന്ന ട്രേഡിംഗ് കമ്പനി എഐ കമ്പനികളിൽ പണം നിക്ഷേപിച്ചാൽ നല്ല ലാഭം കിട്ടുമെന്നു വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തതെന്നാണ് പരാതി. കാസർകോട് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0